2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ചാർജ്; തീയതി നീട്ടി എസ്‌പിസിഐ
2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നത് ദീപാവലിക്കു ശേഷം നടപ്പിലാക്കും. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഒഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്റ്റോബർ 15 മുതൽ ചാർജ് ഈടാക്കാനായിരുന്നു നീക്കം. എന്നാൽ ഉത്സവ സീസൺ പ്രമാണിച്ച് ചാർജ് ഈടാക്കുന്നത് നീട്ടി വയ്ക്കുകയാണെന്നാണ് നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ അറിയിക്കുന്നത്.
Updated: Oct 13, 2026, 15:33 IST
ന്യൂഡൽഹി: 2000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നത് ദീപാവലിക്കു ശേഷം നടപ്പിലാക്കും. നാഷണൽ പേമെന്‍റ്സ് കോർപറേഷൻ ഒഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്റ്റോബർ 15 മുതൽ ചാർജ് ഈടാക്കാനായിരുന്നു നീക്കം. എന്നാൽ ഉത്സവ സീസൺ പ്രമാണിച്ച് ചാർജ് ഈടാക്കുന്നത് നീട്ടി വയ്ക്കുകയാണെന്നാണ് നാഷണൽ പേമെന്‍റ്സ് കോർപ്പറേഷൻ അറിയിക്കുന്നത്.
2000 രൂപയ്ക്കു താഴെയുള്ള വാണിജ്യ ഇടപാടുകൾക്ക് ചാർജ് ഉണ്ടായിരിക്കില്ല. അതേ സമയം വ്യക്തികൾ തമ്മിൽ പണമയക്കുന്നതിന് ചാർജ് ഈടാക്കില്ല. മൂന്നു മാസം തുടർച്ചയായി ഒരു ലക്ഷം രൂപയിൽ കൂടുതൽ സ്വീകരിക്കുന്ന വ്യാപാരികൾക്കാണ് ചാർജ് ബാധകമാവുക. ഡിജിറ്റൽ പണമിടപാട് സംവിധാനങ്ങൾ പരിപാലിക്കുന്നതിനാണ് ഈ തുക.