പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
Updated: Jul 29, 2026, 13:12 IST
വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതാണെന്നും പിഴവ് കണ്ടെത്തിയ ഉടൻ അത് വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കിയതായും അറിയിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച മെറ്റ വക്താവ്, വീഡിയോ അബദ്ധത്തിൽ നീക്കംചെയ്യപ്പെട്ടതാണെന്നും പിഴവ് കണ്ടെത്തിയ ഉടൻ അത് വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കിയതായും അറിയിച്ചു. "ഉള്ളടക്കം പിഴവിനെ തുടർന്നാണ് നീക്കംചെയ്യപ്പെട്ടത്. പിന്നീട് അത് പുനഃസ്ഥാപിച്ചു," എന്നായിരുന്നു മെറ്റയുടെ ഔദ്യോഗിക പ്രതികരണം.