വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം
ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും
ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ.
കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ 2000ലേറെ സര്‍വ്വീസുകള്‍ നിര്‍ത്തിയിരുന്നു. ഏകദേശം 30 സര്‍വ്വീസുകള്‍ മാത്രമാണ് മേഖലയിലേക്ക് നടത്തിയത്.
ആഭ്യന്തര വിമാനയാത്രക്കാരുടെ നിരക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. നിരക്ക് പരിധി നിയന്ത്രണം മാര്‍ച്ച് 23 മുതല്‍ പിന്‍വലിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ വിമാനയാത്രയുടെ നിരക്ക് വര്‍ധിച്ചേക്കും.
വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ടിക്കറ്റ് വില സുതാര്യവും നീതിയുക്തവുമായി നിലനിര്‍ത്തി, നിരക്കുക?ള്‍ നിശ്ചയിക്കുന്നതില്‍ അച്ചടക്കം പാലിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യംവന്നാല്‍ നിരക്കിലുള്ള നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.നിയന്ത്രണം നീക്കുന്നത്തോട് കൂടി വിമാനക്കമ്പനികള്‍ക്ക് വിപണിയിലെ ഡിമാന്‍ഡിനനുസരിച്ച് ടിക്കറ്റ് ചാര്‍ജ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കും