ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ നോട്ടീസ് അയച്ച്  കേന്ദ്രം 

പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ശനിയാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 ന്യൂഡല്‍ഹി: ഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ഓഫീസ് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് അയച്ചു. പുതിയ ഓഫീസ് നിലവില്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ശനിയാഴ്ചക്കുള്ളില്‍ ഓഫീസ് ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

48 വര്‍ഷമായി കോണ്‍ഗ്രസിന്റെ വിലാസമാണ് ഡല്‍ഹി 24 അക്ബര്‍ റോഡിലെ ഓഫീസ്. നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസിന് പുറമേ 5, റെയ്‌സീന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫിസും ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് ഐടിഒയിലെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനിലേക്ക് മാറിയിരുന്നു. ഇതോടൊപ്പം അക്ബര്‍ റോഡിലെ ഓഫീസിലും പ്രവര്‍ത്തനം തുടര്‍ന്നു. പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഓഫീസുമായി നിരവധി നേതാക്കള്‍ക്കുള്ള ആത്മബന്ധം പരിഗണിച്ചാണ് ഇത് നിലനിര്‍ത്തിയിരിക്കുന്നത്.