സര്‍ക്കാര്‍ വിരുദ്ധ വീഡിയോകളുടെ പ്രചാരണം കുറയ്ക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിലവിലെ അല്‍ഗോരിതം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ മെറ്റയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
ഡല്‍ഹി സമരത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂട്യൂബും, എക്സും, ഗൂഗിളും പ്രത്യേക നിരീക്ഷണത്തില്‍. അല്‍ഗോരിതം പ്രവര്‍ത്തിക്കുന്നതില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണ് സര്‍ക്കാര്‍. വീഡിയോകള്‍ സജസ്റ്റ് ചെയ്യുന്ന രീതിയില്‍ പ്രത്യേക പരിശോധന നടത്താന്‍ നീക്കം. നിലവിലെ അല്‍ഗോരിതം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ മെറ്റയുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിജെപി സമരത്തിന് പിന്നാലെ കേന്ദ്രം സമൂഹമാധ്യങ്ങളെ വേട്ടയാടുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ വിഡിയോകളുടെ പ്രചാരണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം . സര്‍ക്കാര്‍ നീക്കം അപലപനീയം എന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.