ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനവും ഇല്ല; പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയുടെ ആദ്യഘട്ടം ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളില്‍ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം.
ഒന്നാംഘട്ടം വിജയകരമെങ്കില്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗതാഗത നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ കൂടുതല്‍ തുക അടയ്ക്കേണ്ടിയും വരും. ഒപ്പം പുതിയ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധിയും വര്‍ധിപ്പിച്ചു.
പുതിയ കാറുകള്‍ക്ക് ഇനി മൂന്നിന് പകരം നാല് വര്‍ഷത്തേക്കാകും ഇന്‍ഷുറന്‍സ് ലഭിക്കുക. ഇരുചക്ര വാഹനങ്ങള്‍ക്ക് 6 വര്‍ഷത്തെയും ഇന്‍ഷുറന്‍സ് ലഭിക്കും. അടുത്ത മാസം 15 മുതല്‍ ഈ രീതി നിലവില്‍ വരും.
കഴിഞ്ഞ മാസം 4 ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.
ഇതിനുള്ള പൈലറ്റ് പദ്ധതി രൂപീകരിക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ധന പമ്പുകളില്‍ ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ഈ ക്യാമറുകളുമായി ഇന്‍ഷുറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെയും വാഹന്‍ പോട്ടലിലെയും വിവരങ്ങള്‍ സംയോജിപ്പിക്കും.