പെട്രോൾ-ഡീസൽ വർധിപ്പിച്ചേക്കുമെന്ന റിപോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ
നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന റിപോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്.
Apr 29, 2026, 19:04 IST
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന റിപോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്.
നിലവിലെ വിപണി സാഹചര്യം വില വർധിപ്പിക്കേണ്ട അവസ്ഥയിലല്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്.