രാജ്യത്ത് അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

രാജ്യത്തുണ്ടാകുന്ന "അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിൽ നിന്നു 2008ൽ വിരമിച്ച ജഡ്ജിയാണു ജസ്റ്റിസ് നവ്‌ലേക്കർ. സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

 

ന്യൂഡൽഹി:   രാജ്യത്തുണ്ടാകുന്ന "അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ അധ്യക്ഷനായുള്ള സമിതി രൂപീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിൽ നിന്നു 2008ൽ വിരമിച്ച ജഡ്ജിയാണു ജസ്റ്റിസ് നവ്‌ലേക്കർ. സെൻസസ് കമ്മിഷണർ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി (ഫോറിനേഴ്സ്-1) സമിതിയുടെ മെംബർ സെക്രട്ടറിയായി പ്രവർത്തിക്കും.

ജനസംഖ്യാ വ്യതിയാനം വർത്തമാനകാലത്തും ഭാവിയിലും വലിയൊരു വെല്ലുവിളിയാണെന്നും ഇത് രാജ്യത്തിന്‍റെ പരമാധികാരം, ദേശീയ സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടന, ആദിവാസി സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ ഗുരുതരമായ വെല്ലുവിളി നേരിടാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് 2025 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. സമിതി രൂപീകരിച്ചതായി ഇപ്പോൾ അറിയിക്കുന്നു- അമിത് ഷാ പറഞ്ഞു.