രാജ്യത്തെ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി കേന്ദ്രസർക്കാർ

രാജ്യത്തെ നഗരപ്രദേശങ്ങളിലുള്ള പഴയ മാലിന്യക്കൂമ്പാരങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി 2027 ഡിസംബർ വരെ നീട്ടി. സ്വച്ഛ് ഭാരത് മിഷൻ അർബൻ 2.0 പദ്ധതിയുടെ ഭാഗമായി 2026 ഒക്ടോബർ ഒന്നിനകം ഇത്തരം മാലിന്യകേന്ദ്രങ്ങൾ നീക്കം ചെയ്യാനായിരുന്നു നേരത്തെയുള്ള ലക്ഷ്യം. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.

രാജ്യത്തെ വിവിധ നഗരങ്ങളിലായി 4,632 ഏക്കർ സ്ഥലത്ത് പഴയ മാലിന്യങ്ങൾ ഇപ്പോഴും കെട്ടിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ആയിരത്തിലധികം ലക്ഷം ടൺ മാലിന്യം ഇത്തരത്തിൽ നീക്കം ചെയ്യാനുണ്ട്. നഗരങ്ങളിലെ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഇത്തരം മാലിന്യകേന്ദ്രങ്ങൾ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പദ്ധതികളും നടപ്പാക്കുന്നുണ്ട്. 214 പ്രധാന മാലിന്യകേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പുതിയ സമയപരിധിക്കുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നഗരസഭകളുടെയും സംസ്ഥാന സർക്കാരുകളുടെയും കൂടുതൽ സഹകരണം ആവശ്യമാണ്.