വിദ്യാർഥികളുടെ ആശങ്ക കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല , സിബിഎസ്ഇ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണം; ഡോ ജോൺ ബ്രിട്ടാസ് എം പി
സിബിഎസ്ഇ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിലെ പ്രശ്നങ്ങൾ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി. അത് ചൂണ്ടികാട്ടിയാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചതെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. രാജ്യത്തെ യുവാക്കൾക്ക് വലിയ അസംതൃപ്തിയും രോഷവുമുണ്ട് കൊക്രോച്ച് ജനത പാർട്ടി അത്തരത്തിൽ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ വലുതാണ്. ആക്ഷേപ ഹാസ്യത്തെ ഒക്കെ ഭയക്കുന്നത് കൊണ്ടാണ് അക്കൗണ്ട് മരവിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിബിഎസ്ഇ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യം ശക്തമാകുന്നു. അപേക്ഷ തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. വിദ്യാർഥികളുടെ ആശങ്ക കേന്ദ്രസർക്കാർ പരിഗണിക്കുന്നില്ല. എല്ലാ സംവിധാനങ്ങളെയും കേന്ദ്രം തകർത്തുകളയുകയാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിലെ ആശങ്കയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനാണ് ജോൺ ഡോ ബ്രിട്ടാസ് എം പി കത്തെഴുതിയത്. പ്രശ്നത്തിൽ അടിയന്തരമായിട്ടുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ടാണ് ഡോ ജോൺ ബ്രിട്ടാസ് എം പി കത്തെഴുതിയത്. പരീക്ഷയുടെ വി ജയശതമാനം കുറഞ്ഞതിന് കാരണം പുതിയ മൂല്യനിർണയ രീതിയാണ്.
ദേശീയ പ്രവേശന പരീക്ഷകൾ പാസായവർ പോലും പരാജയപ്പെട്ടു. പുനർമൂല്യനിർണയം നടത്തുമ്പോൾ മാർക്ക് കുറയുന്നത് കാരണം വിദ്യാർഥികൾക്ക് റിവാലുവേഷൻ അപേക്ഷിക്കാൻ മടിക്കുന്നുവെന്നും സി ബി എസ് ഇ പോർട്ടലിൽ സാങ്കേതിക തകരാറുകൾ ഉണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.