2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നത്,  രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേത് : മൃത്യുഞ്ജയ് കുമാർ നാരായൺ

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ ജൂൺ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. 
 

 ഡൽഹി : 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും. സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ ജൂൺ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. 

ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. ഇതിൽ താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുൽപ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ ശേഖരിക്കും.