സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

 

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ലഭിച്ച അപേക്ഷകളിൽ 87 ശതമാനത്തോളം പേരുടെ ഫലമാണ് നിലവിൽ പുറത്തുവന്നത്. 

ബാക്കിയുള്ളവയുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഉടൻ തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാവുന്നതാണ്. കൂടാതെ, അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനായി results.digilocker.gov.in എന്ന വെബ്‌സൈറ്റും ഉപയോഗിക്കാം.