സിബിഐയുടെ നിര്‍ണായക നീക്കം, വിജയുടെ പ്രചാരണ വാഹനം പിടിച്ചെടുത്തു
കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊർജിതമാക്കി സിബിഐ.വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്‌യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു.
ചെന്നൈ : കരൂർ റാലി ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊർജിതമാക്കി സിബിഐ.വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു.ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്.
തുടർന്ന് പരിശോധനകള്‍ക്കായി വാഹനം കരൂരിലെ സിബിഐ ക്യാമ്ബ് ഓഫീസിലേക്ക് മാറ്റി.കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരില്‍ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഈ മാസം 12-ന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ വിജയ്‌യ്ക്ക് നേരത്തെ തന്നെ നോട്ടിസ് അയച്ചിരുന്നു.
കരൂർ റാലിക്കായി ലഭിച്ച അനുമതികൾ, സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ട നിയന്ത്രണം, പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്ന രീതി എന്നിവയെക്കുറിച്ചായിരിക്കും വിജയ്‌യോട് പ്രധാനമായും ചോദ്യം ഉയരുക. സിബിഐ സമൻസ് വന്നത് വിജയ്‌യെ കൂടുതൽ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.നേരത്തെ പാർട്ടി ഭാരവാഹികളില്‍ നിന്നും സിബിഐ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിജയെ ചോദ്യം ചെയ്യുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുത്തത്.