കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം 'ജനനായകന്‍' പ്രദര്‍ശനം നിര്‍ത്തിവെച്ചു
തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.
Aug 1, 2026, 08:11 IST
കര്‍ണാടകയിലെ നിരവധി തിയേറ്ററുകളില്‍ ജനനായകന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.
കര്‍ണാടകയിലും തമിഴ്നാട്ടിലുമായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്കത്തില്‍ അകപ്പെട്ട് വിജയ് ചിത്രം 'ജനനായകന്‍'. തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കര്‍ഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന്, കര്‍ണാടകയിലെ നിരവധി തിയേറ്ററുകളില്‍ ജനനായകന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി, പല തിയേറ്റര്‍ ഉടമകളും സ്വമേധയാ 'ജനനായകന്‍' പ്രദര്‍ശനം നിര്‍ത്തിവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. തിയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും ജീവനക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്.