ജാഗ്രത..ഈ മാസം സാധാരണയില്‍ കൂടുതല്‍ മഴ; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്
ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.
ന്യൂഡല്‍ഹി: ഈ മാസം ഇന്ത്യയിലുടനീളം സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത. സാധാരണയേക്കാൾ ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്തരാഖണ്ഡ് പഞ്ചാബ് ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മിതമായ മഴ ലഭിക്കും.
അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം വടക്കു പടിഞ്ഞാറൻ- വടക്ക് കിഴക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്ണം തുടരും.
നിരവധി പ്രദേശങ്ങളില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 40-60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും.അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്.