ജാതി സെൻസസ് പരാമർശം ; രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി

 

ഡൽഹി : ജാതി സെൻസസ് പരാമർശങ്ങളിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. രാഹുൽ ​ഗാന്ധി  ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.

 രാഹുലിൻ്റെ പ്രസ്താവനകൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹർജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമർശം ഉന്നയിച്ചാണ് ഹർജി.