സിജെപി മുന്നറിയിപ്പിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അസമും ബിഹാറും 


നീറ്റ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളും പിന്‍വലിക്കുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു.

 

നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇരു സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ണ്ണായക നീക്കം.

നീറ്റ് പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അസമും ബിഹാറും തീരുമാനിച്ചു. കേസ് നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്ന് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇരു സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ണ്ണായക നീക്കം.


നീറ്റ് ക്രമക്കേടിനെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളും പിന്‍വലിക്കുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു. ഈ കേസുകളില്‍ അറസ്റ്റിലായ 13 പേരെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ മോചിപ്പിക്കും. പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും ഹോം ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
അതേസമയം, ബിഹാര്‍ സര്‍ക്കാരും പ്രതിഷേധക്കാര്‍ക്കെതിരായ എഫ്‌ഐആറുകളും ക്രിമിനല്‍ കേസുകളും കാരണം കാണിക്കല്‍ നോട്ടീസുകളും പിന്‍വലിക്കാന്‍ ഉത്തരവിട്ടു. ജൂലൈ 25-ലെ ബിഹാര്‍ ബന്ദിനിടെ കസ്റ്റഡിയിലെടുത്ത 694 പേരില്‍ 339 പ്രായപൂര്‍ത്തിയാകാത്തവരെ നേരത്തെ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന 355 പേര്‍ക്കെതിരെയുമുള്ള കേസ് നടപടികള്‍ അവസാനിപ്പിച്ച് അവരെയും ഉടന്‍ മോചിപ്പിക്കും.