'ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം', സി ജെ പി സമരക്കാര്‍ക്ക് നേരെയുള്ള നടപടിയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി
'ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം', സി ജെ പി സമരക്കാര്‍ക്ക് നേരെയുള്ള നടപടിയില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി
വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Jul 27, 2026, 06:02 IST
കേന്ദ്രസേനയ്ക്കും ദില്ലി പൊലീസിനെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
\സി ജെ പി സമരത്തിനെതിരായ നടപടിയില്‍ പൊലീസിനും കേന്ദ്രസേനയ്‌ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മൂന്ന് ഹര്‍ജികള്‍ ആണ് നിലവില്‍ കോടതിക്ക് മുന്നിലുള്ളത്.
കേന്ദ്രസേനയ്ക്കും ദില്ലി പൊലീസിനെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്. കഴിഞ്ഞതവണ ഈ ഹര്‍ജി പരാമര്‍ശിക്കാന്‍ ശ്രമിക്കവേ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന ചീഫ് ജസ്റ്റിസ് പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ കേസിനെ സംബന്ധിച്ച് വിശദാംശങ്ങള്‍ അഭിഭാഷകന്‍ ധരിപ്പിച്ചില്ല എന്ന് വിശദീകരണമാണ് ചീഫ് ജസ്റ്റിസ് പിന്നീട് നല്‍കിയത്.