മദ്യലഹരിയിൽ കാറോടിച്ച് സ്ത്രീകളെ ഇടിച്ചിട്ടു; ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞു; ബോളിവുഡ് താരം രവീണ ടണ്ടനെതിരെ കേസ് 

ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ സ്ത്രീകളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. 
 

മുംബൈ: ബോളിവുഡ് താരം രവീണ ടണ്ടനെതിരെ പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ സ്ത്രീകളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കേസ്. നടിയുടെ കാർ മൂന്ന് പേരെ ഇടിച്ചതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്. 

ഇന്നലെ അർധരാത്രിയോടെ മുംബൈ ബാന്ദ്രയിലാണ് സംഭവം നടന്നത്. റിസ്‌വി കോളേജിന് സമീപമുള്ള കാർട്ടർ റോഡിൽ നടിയുടെ കാർ നടന്നു പോകുന്ന മൂന്ന് സ്ത്രീകളെ ഇടിച്ചിടുകയായിരുന്നു. ഒരു പ്രായമായസ്ത്രീയ്ക്കും മകൾക്കും കൊച്ചുമകൾക്കുമാണ് അപകടം ഉണ്ടായത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ ഡ്രൈവർ ഇവരെ മർദിച്ചെന്നും പിന്നാലെ ഇവർ തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ കാറിനുള്ളിൽ നിന്ന് നടി ഇറങ്ങി വന്ന് അപകടത്തിൽ പെട്ടവരെ അസഭ്യം പറഞ്ഞെന്നും മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നു.