അദാനിയ്‌ക്കെതിരായ യുഎസിലെ കേസ് ; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരും
അദാനിയ്‌ക്കെതിരായ യുഎസിലെ കേസ് ; സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരും
കോണ്‍ഗ്രസിന് പുറമെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റില്‍ തുടരും
വസ്തുത അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോണ്‍ഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നല്‍കുക.
അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇരുസഭകളിലും വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമെന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിലൂടെ സംഭവത്തിന്റെ പിന്നിലെ വസ്തുത അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കാണിച്ചാകും കോണ്‍ഗ്രസ് അടിയന്തരപ്രേമേയ നോട്ടീസ് നല്‍കുക.
കോണ്‍ഗ്രസിന് പുറമെ സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റില്‍ തുടരും. മറ്റു നടപടികള്‍ എല്ലാം നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. എന്നാല്‍ ഇന്ത്യ മുന്നണിയുടെ തന്നെ ഭാഗമായ ത്യണമൂല്‍ കോണ്‍ഗ്രസിന് അദാനി വിഷയത്തില്‍ പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്ന നിലപാടിനോട് വിയോജിപ്പ് പ്രകടമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വിഷയത്തില്‍ ഉണ്ടായ പ്രതിഷേധം പാര്‍ലമെന്റ് നടപടികളെ പൂര്‍ണമായും തടസ്സപ്പെടുത്തിയിരുന്നു.
അദാനി വിഷയത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയമനിര്‍മ്മാണ നടപടികളിലേക്ക് കടക്കാന്‍ പാര്‍ലമെന്റിന് ഇതുവരെയും സാധിച്ചിട്ടില്ല. നിയമനിര്‍മ്മാണ അജണ്ടകളുടെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ ദേശീയ ദുരന്തനിവാരണ ബില്‍ ഭേദഗതി ചര്‍ച്ചയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
അദാനി ഗ്രൂപ്പിന്റെ ഗ്രീന്‍ എനര്‍ജി സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുകയും ഇതേ കുറിച്ച് തെറ്റിദ്ധരിപിച്ച് യു എസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും വഞ്ചിച്ചുവെന്നാണ് കേസ്. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 25 കോടി ഡോളറിലധികം കൈക്കൂലി വാഗ്ദാനം ചെയ്തെന്നാണ് അദാനിക്കെതിരെയുള്ള കേസ്.