കൃഷ്ണ​ഗിരിയിൽ വോട്ട് ചെയ്യാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ബം​ഗളൂരുവിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്ന് പേർക്ക് ​ദാരുണാനന്ത്യം . കൃഷ്ണ​ഗിരിയിലെ ഹൊസൂറിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

 

കൃഷ്ണ​ഗിരി: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ബം​ഗളൂരുവിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്ന് പേർക്ക് ​ദാരുണാനന്ത്യം . കൃഷ്ണ​ഗിരിയിലെ ഹൊസൂറിന് സമീപം വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

അപകടത്തിൽപ്പെട്ട നാല് പേരും ബം​ഗളൂരുവിൽ താമസിക്കുന്നവരാണ്. വോട്ട് രേഖപ്പെടുത്തുന്നതിനായി ധർമപുരി ജില്ലയിലെ തങ്ങളുടെ സ്വദേശത്തേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രാമധ്യേ സംഘം സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയും മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നവരും വോട്ട് ചെയ്യാനെത്തുന്നവരും സുരക്ഷിതരായിരിക്കാൻ അധികൃതർ അറിയിച്ചു.