അംബേദ്കര്‍ ജയന്തി ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
അംബേദ്കര്‍ ജയന്തി ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞു കയറി; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
അപകട സ്ഥലത്ത് വെച്ച് കാറോടിച്ചയാളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
Apr 15, 2026, 09:01 IST
കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു
കര്‍ണാടകയിലെ ചിക്കമഗളുരുവില്‍ ഘോഷയാത്രയിലേക്ക് കാര്‍ പാഞ്ഞു കയറി ഏഴു വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംബേദ്കര്‍ ജയന്തി ഘോഷയാത്രയിലേക്കാണ് കാര്‍ പാഞ്ഞു കയറിയത്. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. അപകട സ്ഥലത്ത് വെച്ച് കാറോടിച്ചയാളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. ഇയാള്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.
അതേസമയം, ജില്ലാ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.