ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞു; നാലുപേര്‍ക്ക് ദാരുണാന്ത്യം
കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം.മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം നടന്നത്.
Updated: Nov 24, 2025, 15:43 IST
ഇടിയുടെ ആഘാതം വളരെ ശക്തമായതിനാല്‍ വാഹനവും അതിലുണ്ടായിരുന്ന നാല് പേരും ഏകദേശം 100 മീറ്ററോളം താഴ്ചയിലേക്ക് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു
ബംഗളൂരു:കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്‌ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം.മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും ഇടയിലാണ് അപകടം നടന്നത്.
സുഹൃത്തുക്കളായിരുന്ന മരിച്ച നാല് പേരും ശബരിമലയിലേക്ക് പോവുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ മേല്‍പ്പാലത്തിന്റെ വശത്തെ കൈവരിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇടിയുടെ ആഘാതം വളരെ ശക്തമായതിനാല്‍ വാഹനവും അതിലുണ്ടായിരുന്ന നാല് പേരും ഏകദേശം 100 മീറ്ററോളം താഴ്ചയിലേക്ക് വീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു