കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വാഹനാപകടം ; മൂന്ന് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം

ഇവര്‍ സഞ്ചരിച്ച കാര്‍, ചെല്ലക്കരയില്‍ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

 

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ബെംഗളുരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് ദാരുണാന്ത്യം. റിസര്‍വ് പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍മാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിന്‍ എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഈശ്വര്‍, മഹന്തേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍, ചെല്ലക്കരയില്‍ വച്ചു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ബെംഗളുരുവില്‍ നിന്ന് ബെല്ലാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.