ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്; അടിയന്തര ശസ്ത്രക്രിയ നടത്തി
ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായി എന്‍ഡിടിവി റിപ്പോര്‍ട്ട്.ആക്രമണത്തില്‍ മച്ചാറിന്റെ തലയോട്ടിയില്‍ ഡിപ്രെസ്ഡ് ഫ്രാക്ചര്‍ അഥവാ ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്.
നിലവില്‍ അബുദാബിയിലെ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ആക്രമണത്തില്‍ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റതായി എന്‍ഡിടിവി റിപ്പോര്‍ട്ട്.ആക്രമണത്തില്‍ മച്ചാറിന്റെ തലയോട്ടിയില്‍ ഡിപ്രെസ്ഡ് ഫ്രാക്ചര്‍ അഥവാ ഒടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്.
തലയോട്ടിയുടെ ഒരു ഭാഗം അകത്തേക്ക് അമര്‍ന്നുപോകുന്ന തരത്തിലുള്ള ഗുരുതര പരിക്കാണിത്. സൗദിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയതായാണ് റിപ്പോര്‍ട്ട്.കൈകാലുകള്‍, നെഞ്ച്, വയറിന്റെ മുകള്‍ഭാഗം എന്നിവിടങ്ങളിലും പൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അബുദാബിയിലെ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
നിലവില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അബുദാബിയിലെ മിലിട്ടറി ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ളൈദുബായ് FZ1073 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 170ലേറെ യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ വിമാനം 18,000 അടി താഴേക്ക് പതിക്കുകയും അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. ഒമാനി സഹപൈലറ്റ് ഹമദ് അല്‍-ഹമ്മാമിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിനെ ആക്രമിച്ചതിന് പിന്നാലെ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്