'ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ 'ഹീറോ' ;സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തില്‍ സഹപൈലറ്റിനെ ചെറുത്തുതോല്‍പ്പിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ 'ഹീറോ' ആണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ചു.

 

ന്യൂഡല്‍ഹി: ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തില്‍ സഹപൈലറ്റിനെ ചെറുത്തുതോല്‍പ്പിച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ 'ഹീറോ' ആണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ചു.'ഏറ്റവും ഗുരുതരമായ അപകടസാഹചര്യത്തിലും, ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം അസാമാന്യ ധൈര്യവും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉറച്ച നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്റെ ഈ ധീരത നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. ക്യാപ്റ്റന്‍ മച്ചാറിന്റെ പ്രവൃത്തിയില്‍ ഇന്ത്യ അഭിമാനിക്കുന്നു. അദ്ദേഹം പരിക്കില്‍ നിന്ന് അതിവേഗം മുക്തനാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു' -പ്രധാനമന്ത്രി കുറിച്ചു.