ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടര്‍ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി
സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
ഡല്‍ഹി: സൗദി അറേബ്യയിലെ തബൂക്കില്‍ ചികിത്സയിലായിരുന്ന മച്ചാറിനെ തുടര്‍ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
മച്ചാറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച സ്ഥാനപതി, എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. അബുദാബിയിലെ എംബസിയും ദുബായിലെ കോണ്‍സുലേറ്റും ഇക്കാര്യത്തില്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
"ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെയും മനക്കരുത്തിനെയും ഞങ്ങള്‍ ഒരിക്കല്‍ കൂടി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ഈ ധീരമായ പ്രവൃത്തിക്ക് ലോകമെമ്പാടുനിന്നും ലഭിച്ച അഭിനന്ദനങ്ങളെയും പിന്തുണയെയും ഞങ്ങള്‍ അതീവ നന്ദിയോടെ സ്മരിക്കുന്നു"-മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.ക്യാപ്റ്റൻ മച്ചാറിനെ അദ്ദേഹത്തിന്റെ സഹപൈലറ്റ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്