രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണല്‍ ഒക്ടോബര്‍ 9 ന്

വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്.

 

മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റൊരു മണ്ഡലം.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഇവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റൊരു മണ്ഡലം.

വിജയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണ് ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. തട്ടഞ്ചാവടിയാണ് പുതുച്ചേരിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലം. കോണ്‍ഗ്രസ് എം.പി പ്രദ്യുത് ബര്‍ദോലോയി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് അസമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 9നാണ് വോട്ടെണ്ണല്‍.