പൗരൻമാരുടെ മേൽ ഭാരം ചുമത്തി സർക്കാർ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ; മല്ലികാർജുൻ ഖാർഗെ

ഇന്ധനവില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച് ​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൗരൻമാരുടെ മേൽ ഭാരം ചുമത്തി സർക്കാർ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ​ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഖാർഗെയുടെ പ്രതികരണം.
 

ന്യൂഡൽഹി: ഇന്ധനവില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാറിനെയും വിമർശിച്ച് ​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൗരൻമാരുടെ മേൽ ഭാരം ചുമത്തി സർക്കാർ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. ​ചൊവ്വാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 90 പൈസ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഖാർഗെയുടെ പ്രതികരണം.

ഒരു ആഴ്ചക്കുള്ളിൽ രണ്ടാമത്തെ വർധനയാണിത്. വിലവർധിപ്പിച്ച് വെറും നാലു ദിവസത്തിന് ശേഷം മോദി സർക്കാർ വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി. വേദിയൊരുക്കി, സമ്പാദ്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട്, അവരുടെ പരാജയം പൊതുജനങ്ങളു​ടെമേൽ കെട്ടിവെക്കുന്നു. ആ ശ്രമം പൂർണ തോതിൽ പുരോഗമിക്കുകയാണെന്നും ഖർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

സാധാരണക്കാരെ കൊള്ളയടിച്ച് അമേരിക്കയിൽനിന്ന് അദാനിക്ക് സൗജന്യ പാസ് നൽകുന്നു. ഇതാണ് മോദിജിയുടെ വിട്ടുവീഴ്ച മാതൃകയെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ന്യൂയോർക്കിലെ സെക്യൂരിറ്റീസ് ആൻഡ് വയർ തട്ടിപ്പ് കേസിൽ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കും എതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കിയ യു.എസ് നീതിന്യായ വകുപ്പിന്റെ നടപടിയെ പരാമർശിച്ചുകൊണ്ടായിരുന്നു ഖാർഗെ പ്രതികരണം.