മൈസൂരുവിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; മലയാളികള് ഉള്പ്പെടെ നാലു മരണം
പെരിയപട്ടണ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്.
Oct 16, 2026, 08:45 IST
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' എസി സ്ലീപ്പര് ബസ് ആണ് അപകടത്തില്പ്പെട്ടത്.
മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പര് ബസും ലോറിയും നേര്ക്കുനേര് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് നാലുപേര് മരിച്ചതായി സംശയം.
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' എസി സ്ലീപ്പര് ബസ് ആണ് അപകടത്തില്പ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഈ ഗുരുതരമായ അപകടം നടന്നത്. അപകടത്തില് ബസിന്റെ ഡ്രൈവര് മരിച്ചവരില് ഉള്പ്പെടുന്നുവെന്നാണ് സംശയിക്കുന്നത്. കൂടാതെ മുപ്പതോളം പേര്ക്ക് പരിക്കേറ്റതായും വിവരമുണ്ട്.