അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് അപകടം; ബിജെപി നേതാവിന്റെ 14കാരനായ മകന്‍ മരിച്ചു
അഖിലേഷ് യാദവിന്റെ റാലിക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് അപകടം; ബിജെപി നേതാവിന്റെ 14കാരനായ മകന്‍ മരിച്ചു
കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആര്യവര്‍ധന്‍ സിങ്ങാണ് മരിച്ചത്. പിതാവ് ഓംകാര്‍ സിംഗ് ശ്രീനേത്ത് ഗോരഖ്പൂരില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ടാക്ട് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്.
രഥയാത്രയുടെ ഭാഗമായി പൂക്കള്‍ വിതറിക്കൊണ്ടിരുന്ന ബുള്‍ഡോസര്‍, അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗത്തില്‍ മുന്നോട്ടുപായുകയായിരുന്നുവെന്ന് ഓംകാര്‍ സിങ് ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ 'പി.ഡി.എ. രഥയാത്ര'യ്ക്കിടെ ബുള്‍ഡോസര്‍ ഇടിച്ച് ബി.ജെ.പി. നേതാവിന്റെ 14 വയസ്സുകാരനായ മകന്‍ മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും ബി.ജെ.പി. പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അഖിലേഷ് യാദവിനും പരിപാടിയുടെ സംഘാടകര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ആര്യവര്‍ധന്‍ സിങ്ങാണ് മരിച്ചത്. പിതാവ് ഓംകാര്‍ സിംഗ് ശ്രീനേത്ത് ഗോരഖ്പൂരില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ടാക്ട് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ്.
പിതാവിന്റെ മൊഴി പ്രകാരം ഉച്ചയ്ക്ക് രണ്ടുമണിയോടെ അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. സഹോദരിയെ കൂട്ടിക്കൊണ്ടുവരാന്‍ സ്‌കൂളിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ പിന്നില്‍നിന്നെത്തിയ ബുള്‍ഡോസര്‍ ആര്യവര്‍ധനെ ഇടിക്കുകയായിരുന്നു.
രഥയാത്രയുടെ ഭാഗമായി പൂക്കള്‍ വിതറിക്കൊണ്ടിരുന്ന ബുള്‍ഡോസര്‍, അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ അമിതവേഗത്തില്‍ മുന്നോട്ടുപായുകയായിരുന്നുവെന്ന് ഓംകാര്‍ സിങ് ആരോപിച്ചു.
'മകന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ പിന്നില്‍നിന്ന് പൂക്കള്‍ വിതറിക്കൊണ്ട് ഒരു ബുള്‍ഡോസര്‍ വരികയായിരുന്നു. അപ്പോഴേക്കും അഖിലേഷ് യാദവിന്റെ വാഹനവ്യൂഹം കടന്നുപോയിരുന്നു. പിന്നാലെ അമിതവേഗത്തിലെത്തിയ ബുള്‍ഡോസര്‍ മകനെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ അവന്‍ റോഡ് ഡിവൈഡറിലേക്ക് തെറിച്ചുവീണു. തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റു', അദ്ദേഹം പറഞ്ഞു.
മകന് അപകടം സംഭവിച്ചതായി പൊലീസ് ആദ്യം അറിയിച്ചിരുന്നെങ്കിലും പരിക്കുകളുടെ ഗൗരവം വ്യക്തമാക്കിയിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.
രഥയാത്രയുടെ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപിച്ച ഓംകാര്‍ സിംഗ്, മകന്റെ മരണത്തിന് സംഘാടകരെ ഉത്തരവാദികളാക്കി. അഖിലേഷ് യാദവിനെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.