"കോൺഗ്രസ് ഭരണം ബ്രിട്ടീഷുകാരെ പോലെ, ഇന്ന് ഇന്ത്യയെ നയിക്കുന്നത് ജനാധിപത്യ സംവിധാനം" ; എൻ. രാമചന്ദർ റാവു

ഇന്ത്യയിലെ ഭരണ സംവിധാനം ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതികരണവുമായി തെലങ്കാന ബി.ജെ.പി പ്രസിഡൻറ് എൻ. രാമചന്ദർ റാവു.

 

 ഹൈദരാബാദ്: ഇന്ത്യയിലെ ഭരണ സംവിധാനം ആക്രമണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രതികരണവുമായി തെലങ്കാന ബി.ജെ.പി പ്രസിഡൻറ് എൻ. രാമചന്ദർ റാവു.

രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ചരിത്രം ആദ്യം പരിശോധിക്കണമെന്നും മുത്തശ്ശി നീതിന്യായ സംവിധാനത്തെ അപമാനിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെ അവഗണിക്കുകയുമാണ് ചെയ്തതെന്നും റാവു ആരോപിച്ചു.

"ബ്രിട്ടീഷുകാരെ പോലെയാണ് കോൺഗ്രസ് ഭരിച്ചിരുന്നത്. ഇന്ന് ഇന്ത്യയെ നയിക്കുന്നത് ജനാധിപത്യ സംവിധാനമാണ്" -റാവു അവകാശപ്പെട്ടു. സംസ്ഥാന തെരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഹുൽ നടത്തിയ തമിഴ്നാട് സന്ദർശനത്തിലാണ് വിമർശനം ഉന്നയിച്ചത്.