വിവാഹ ദിനത്തിലും ആശുപത്രിയിലേക്ക് പോയ വാഹനം നന്നാക്കി നവ വരന്‍ ; മനുഷ്യത്വത്തിന് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വാഹനം ശരിയാക്കിയ ശേഷമാണ് വരനും സംഘവും വിവാഹ സ്ഥലത്തേക്ക് യാത്ര തുടര്‍ന്നത്.

 

എന്തു ചെയ്യണമെന്നറിയാതെ നിസഹായ അവസ്ഥയിലായിരുന്നു യുവാവും അമ്മയും.

ഹൃദയസ്പര്‍ശിയായ ഒരു സംഭവം ശ്രദ്ധേയമാകുന്നു. വിവാഹത്തിനായി സ്വന്തം കൂട്ടത്തോടെ യാത്രതിരിച്ചിരുന്ന ഒരു വരന്‍, വഴിയില്‍ വാഹനം കേടായതിനെ തുടര്‍ന്ന് സഹായിച്ചു. അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ പോകവേയാണ് യുവാവിന്റെ വാഹനം കേടായത്. എന്തു ചെയ്യണമെന്നറിയാതെ നിസഹായ അവസ്ഥയിലായിരുന്നു യുവാവും അമ്മയും. ഇതിനിടെ
വിവാഹ ദിനത്തിലെ തിരക്കുകള്‍ക്കിടയിലും, മനുഷ്യസ്നേഹം മുന്‍നിര്‍ത്തി വരന്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.വാഹനം ശരിയാക്കിയ ശേഷമാണ് വരനും സംഘവും വിവാഹ സ്ഥലത്തേക്ക് യാത്ര തുടര്‍ന്നത്.

ഈ പ്രവൃത്തിയിലൂടെ, ''മനുഷ്യസ്‌നേഹമാണ് ഏറ്റവും വലിയ ചടങ്ങ്'' എന്ന സന്ദേശം പങ്കുവച്ചിരിക്കുകയാണ് യുവാവ്. ഈ സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ അഭിനന്ദനങ്ങളാണ് ഉയരുന്നത്. വിവാഹദിവസം പോലും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്‍ഗണന നല്‍കിയ വരന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് ഏവരും.