വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരില്‍ മർദനം,വധുവിനും വരനും ഉള്‍പ്പെടെ പരിക്ക്
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരില്‍ മർദനം. മദ്യം നല്‍കാത്തതിന്‍റെ പേരില്‍ അയല്‍വാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ചത്
Updated: Apr 2, 2026, 14:15 IST
വരനെ മദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും മർദനമേറ്റിട്ടുണ്ട്.
ഗ്വാളിയാർ: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരില്‍ മർദനം. മദ്യം നല്‍കാത്തതിന്‍റെ പേരില്‍ അയല്‍വാസികളാണ് വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ചത്.
വധു ചടങ്ങിലേക്കെത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ഒരു സംഘം അയല്‍വാസികള്‍ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദനം.
വരനെ മദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും മർദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.