പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാന്‍ സ്‌കൂളിലേക്ക് ബോംബ് ഭീഷണി ; കേസെടുത്തു

ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാര്‍ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്

 

അറബിയിലായിരുന്നു സന്ദേശം വന്നത്. 'നിങ്ങളുടെ സ്‌കൂള്‍ നാളെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബര്‍' എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്.

പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാന്‍ സ്‌കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാര്‍ത്ഥി. സിബിഎസ്ഇ ബോര്‍ഡ് എക്‌സാം മാറ്റി വെയ്ക്കാനാണ് വിദ്യാര്‍ത്ഥി ബോംബ് ഭീഷണി നടത്തിയത്. മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാര്‍ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്‌സാപ്പില്‍ ഇന്റര്‍നാഷണല്‍ നമ്പരില്‍ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്.

അറബിയിലായിരുന്നു സന്ദേശം വന്നത്. 'നിങ്ങളുടെ സ്‌കൂള്‍ നാളെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബര്‍' എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞത്. രാവിലെ 8:00 മണിക്ക് സന്ദേശം കണ്ടയുടനെ അധ്യാപകന്‍ ഉടന്‍ തന്നെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിതേന്ദ്രകുമാര്‍ ദാഡോക്കിനെയും പൊലീസിലും വിവരം അറിയിച്ചു. ബോംബ് ഭഷണിയെ തുടര്‍ന്ന് സ്‌കൂളിലും സമീപ പ്രദേശങ്ങളിലും വന്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കി. ബോബ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. അതിനാല്‍ പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തന്നെ നടന്നു.
പീന്നട് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വഴിതിരിവുണ്ടായത്. പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നടത്തിയതാണ് വ്യാജ ബോബ് ഭീഷണിയെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. പരീക്ഷാ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് വിദ്യാര്‍ത്ഥി വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയയ്ച്ചത്. ബോംബ് ഭീഷണിയിലൂടെ താത്കാലികമായി സ്‌കൂള്‍ അടച്ച് പൂട്ടിമെന്നും പരീക്ഷ റദ്ദാക്കുമെന്നും വിദ്യാര്‍ത്ഥി പ്രതീക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ബോംബ് ഭീഷണി വെറും തട്ടിപ്പ് മാത്രമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.