ലഖ്‌നൗ-ഡല്‍ഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.ഭീഷണി ഉയർന്നതിനെ തുടർന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

 

വിമാനത്തിന്റെ ടോയ്ലറ്റില്‍ 'ബോംബ്' എന്ന് എഴുതിയ ഒരു ടിഷ്യു പേപ്പര്‍ കണ്ടെത്തിയതായും ഇത് പരിഭ്രാന്തി പരത്തിയെന്നും എന്നാല്‍ അത് വ്യാജമാണെന്നും മറ്റൊരു വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു

ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി.ഭീഷണി ഉയർന്നതിനെ തുടർന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ ഏജൻസികള്‍ ഉടൻ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള അടിയന്തര നടപടികള്‍ ആരംഭിക്കുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു.

വിമാനവും യാത്രക്കാരുടെ ലഗേജുകളും നിലവില്‍ ബോംബ് ഡിസ്പോസല്‍ സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി.നിലവില്‍ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

വിമാനത്തിന്റെ ടോയ്ലറ്റില്‍ 'ബോംബ്' എന്ന് എഴുതിയ ഒരു ടിഷ്യു പേപ്പര്‍ കണ്ടെത്തിയതായും ഇത് പരിഭ്രാന്തി പരത്തിയെന്നും എന്നാല്‍ അത് വ്യാജമാണെന്നും മറ്റൊരു വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.രിശോധനയ്ക്കിടെ വിമാനത്തില്‍ ബോംബോ ദോഷകരമായ വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ നിയമപരവും സുരക്ഷാ നടപടിക്രമങ്ങളും നടന്നുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.