അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' ബംഗ്ലാവിനും മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

 

ബോംബെ ഹൈക്കോടതിയുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' ബംഗ്ലാവിനും മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ബോംബെ ഹൈക്കോടതിയുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. അമിതാഭ് ബച്ചന്റെ വീടിന് പുറമേ ബോംബെ ഹൈക്കോടതി , ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, മഹാലക്ഷ്മി റേസ്‌കോഴ്‌സ് എന്നീ സ്ഥലങ്ങളിലും ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഇമെയിലിലെ മുന്നറിയിപ്പ്.

സമാനമായ രീതിയിൽ കഴിഞ്ഞ മാസവും മുംബൈയിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഒക്ടോബർ 23 ന് രാവിലെ 11.30 ഓടെ മുംബൈ മേയർ റിതു താവ്‌ഡെയുടെ ഓഫീസിൽ ഭീഷണി ഇമെയിലിനെ ലഭിച്ചത്.