ജർമനിയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; ജയ്പുരിലേക്ക് വഴിതിരിച്ചുവിട്ടു

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ  ബോംബ് ഭീഷണി. തുടർന്ന് വിമാനം  ജയ്പുരിലേക്ക് വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. ബോയിങ് 787-9 എന്ന വിമാനം സുരക്ഷിതമായി ജയ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി വിമാനത്തെ പ്രത്യേക മേഖലയിലേക്ക് മാറ്റി.

 

ന്യൂഡൽഹി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ  ബോംബ് ഭീഷണി. തുടർന്ന് വിമാനം  ജയ്പുരിലേക്ക് വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് സംഭവം. ബോയിങ് 787-9 എന്ന വിമാനം സുരക്ഷിതമായി ജയ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. തുടർന്ന് സുരക്ഷാ പരിശോധനകൾക്കായി വിമാനത്തെ പ്രത്യേക മേഖലയിലേക്ക് മാറ്റി. ബോംബ് ഭീഷണി ഉണ്ടായ വിവരം വിമാനത്താവള അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

മുംബൈയുടെ വ്യോമയാന പരിധിയിൽ വിമാനം എത്തിയപ്പോഴാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ ഇതുസംബന്ധിച്ച അപകട സന്ദേശം പൈലറ്റ് കൈമാറിയതോടെ വിമാനം ജയ്പുരിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണമോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.