ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി
Sep 30, 2025, 19:23 IST
മുംബൈ: മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി വന്നതായി റിപ്പോർട്ട്. വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണ്. ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഡൽഹി പൊലീസ് വ്യക്തമാക്കി.