ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
പ്രശസ്തബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 59 വയസായിരുന്നു വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം.
Updated: Oct 31, 2026, 15:57 IST
ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം.
ഹൈദരാബാദ്: പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 59 വയസായിരുന്നു വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ‘കാബിൽ’, ‘ഷൂട്ട്ഔട്ട് അറ്റ് ലോഖണ്ഡ്വാല’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അദ്ദേഹം.
1994 ൽ പുറത്തിറങ്ങിയ 'ആതിഷ്: ഫീൽ ദി ഫയർ' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ഗുപ്ത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ൽ അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, മഹേഷ് മഞ്ജരേക്കർ തുടങ്ങിയവർ അണിനിരന്ന കാണ്ടേ സിനിമ ജീവിതത്തിലെ വഴിത്തിരിവായി.സഞ്ജയ് ഗുപ്തയുടെ അപ്രതീക്ഷിത വിയോഗവാർത്ത സിനിമാലോകത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്