ക്ഷേത്ര ദര്‍ശനം നടത്തി ബോളിവുഡ് താരം ; ക്ഷമ പറയണമെന്ന് ജമാ അത്തെ പ്രസിഡന്റ്

ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്നും നടി മാപ്പു പറയുകയും കല്‍മ ചൊല്ലുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മുസ്ലീമായിരിക്കേ ക്ഷാത്രദര്‍ശനം നടത്തിയെന്ന പേരിലാണ് വിമര്‍ശനം.

മധ്യപ്രദേശിലെ ഉജ്ജൈയിനിയിലുള്ള ശ്രീ മഹാകലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ബോളിവുഡ് നടി നുഷ്രത്ത് ബരുച്ചയ്ക്ക് കടുത്ത വിമര്‍ശനം. പുതുവത്സരത്തിന് മുന്നോടിയായിരുന്നു ക്ഷേത്ര ദര്‍ശനം. മുസ്ലീമായിരിക്കേ ക്ഷാത്രദര്‍ശനം നടത്തിയെന്ന പേരിലാണ് വിമര്‍ശനം.

ഗുരുതരമായ പാപം എന്നാണ് താരത്തിന്റെ പ്രവൃത്തിയെ അഖിലേന്ത്യാ മുസ്ലീം ജമാ അത്തെ ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി പറഞ്ഞത്.
പൂജ നടത്താനും ചന്ദനം തൊടാനും പാടില്ലായിരുന്നുവെന്നും ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്നും നടി മാപ്പു പറയുകയും കല്‍മ ചൊല്ലുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് ക്ഷേത്രം സന്ദര്‍സിക്കുന്നതെന്നും എല്ലാ വര്‍ഷവും പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു നടിയുടെ പോസ്റ്റ്.