ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; പ്രതി കാമുകിയെന്ന് നിഗമനം
ഉത്തർപ്രദേശിൽ മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതാപ്ഗഡിലെ മുൻ ഗ്രാമമുഖ്യനായ മുഷ്‌താഖ് ഗുൽഷനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ കനാലിൽ മുൻ ഗ്രാമമുഖ്യന്റെ മൃതദേഹം; പ്രതി കാമുകിയെന്ന് നിഗമനം
ലക്‌നൗ: ഉത്തർപ്രദേശിൽ മുൻ ഗ്രാമമുഖ്യനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതാപ്ഗഡിലെ മുൻ ഗ്രാമമുഖ്യനായ മുഷ്‌താഖ് ഗുൽഷനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ പ്രദേശത്തെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മാർച്ച് 18 മുതൽ മുഷ്താഖിനെ കാണാനില്ലായിരുന്നു. രണ്ട് ഭാര്യമാരും 18 മക്കളുമാണ് മുഷ്താഖിനുള്ളത്. ഇയാളുടെ പെൺസുഹൃത്തായ സുമനും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് നിഗമനം. ഇരുമ്പുകമ്പി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പൊലീസ് നിഗമനം.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി കനാലിൽ തള്ളുകയാണ് പ്രതികൾ ചെയ്തത്.ബന്ധുക്കള്‍ ഏറ്റെടുത്തില്ല; വടുതലയില്‍ വാടക വീട്ടില്‍ ജീവനൊടുക്കിയ അഞ്ച് പേര്‍ക്കും എറണാകുളത്ത് അന്ത്യനിദ്ര
മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് പെൺസുഹൃത്തായ സുമനെ അറസ്റ്റ് ചെയ്തു. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
മിഷർപൂർ ഗ്രാമത്തിലെ മുൻ ഗ്രാമമുഖ്യനായിരുന്നു ഗുൽഷൻ. രണ്ട് വിവാഹം ചെയ്ത ഇയാൾക്ക് 18 മക്കളാണുള്ളത്. രണ്ട് ഭാര്യമാരുമായി ഇയാൾ ഒരു വീട്ടിലാണ് കഴിയുന്നത്.