നദിയില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ നവ ദമ്പതികളുടെ മൃതദേഹങ്ങള്‍ ; ദുരൂഹത
മരിച്ചത് ധ്യാം ഹരി പാട്ടീല്‍, സ്വപ്‌ന പാട്ടീല്‍ എന്നിവരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Oct 10, 2026, 08:44 IST
ധൂലെ ജില്ലയിലെ സാവല്‍ഡെയില്‍ താപി നദിയുടെ അടിത്തട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മഹാരാഷ്ട്രയില്‍ നദിയില്‍ അടിത്തട്ടില്‍ നിന്ന് ഇരുമ്പ് ചങ്ങല കൊണ്ട് കാലുകള്‍ ബന്ധിച്ച നിലയില്‍ നവ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ധൂലെ ജില്ലയിലെ സാവല്‍ഡെയില്‍ താപി നദിയുടെ അടിത്തട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചത് ധ്യാം ഹരി പാട്ടീല്‍, സ്വപ്‌ന പാട്ടീല്‍ എന്നിവരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജല്‍ഗാവ് ജില്ലയിലെ അമല്‍നര്‍ താലൂക്കില്‍ നിന്നുള്ളവരാണ് ഇവര്‍. പ്രണയത്തിലായിരുന്ന ഇരുവരും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്നും മരണകാരണവും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവിധ വശങ്ങള്‍ പരിശോധിച്ച് ഊര്‍ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.