ബംഗാളില്‍ വീണ്ടും ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു, നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം.

 

ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്.

തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ബഷീര്‍ഹാട്ടില്‍ ബിജെപി പ്രവര്‍ത്തകന് വെടിയേറ്റു. ചിന്റു എന്ന് വിളിക്കപ്പെടുന്ന രോഹിത് റോയി എന്ന യുവാവിനാണ് വെടിയേറ്റത്. പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചതെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രി പത്ത് മണിയോടെ ബഷീര്‍ഹാട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോത്ര പഞ്ചായത്ത് പരിധിയിലെ രാജീവ് കോളനിയിലാണ് സംഭവം നടന്നത്.

പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ഇത് പിന്നീട് ശക്തമായ വാക്കേറ്റത്തിലേക്കും ഏറ്റുമുട്ടലിലും കലാശിച്ചു. നയിക്കുകയായിരുന്നു. വെടിയേറ്റ രോഹിത് റോയിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പോലീസ് സജ്ജീകരണത്തെ വിന്യസിച്ചു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.