ഹരിയാനയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും ; ധര്‍മ്മേന്ദ്ര പ്രധാന്‍

കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. 
 
ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. മികച്ച വിജയം തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നു പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. 
സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകളിലേക്കും സംസ്ഥാനത്തെ എല്ലാ പ്രദേസങ്ങളിലേക്കും ഭരണ നേട്ടങ്ങള്‍ എത്തിക്കാനായെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു.