വിദ്യാര്‍ത്ഥികളുടെ രോഷം തണുപ്പിക്കാന്‍ ബിജെപി


ചോദ്യപേപ്പര്‍ ചോര്‍ച്ച വലിയൊരു പ്രശ്‌നമാണെന്ന് തുറന്നുസമ്മതിച്ച പങ്കജ് ചൗധരി, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഭാഗമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

 

വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കി.

വിദ്യാര്‍ത്ഥികളോട് അടുക്കാന്‍ ബിജെപി. കേന്ദ്രമന്ത്രിയും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരി നീറ്റ് പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും ലഖ്നൗവില്‍ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കി.


ചോദ്യപേപ്പര്‍ ചോര്‍ച്ച വലിയൊരു പ്രശ്‌നമാണെന്ന് തുറന്നുസമ്മതിച്ച പങ്കജ് ചൗധരി, എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഭാഗമല്ലെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നിരവധി ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ പരീക്ഷകള്‍ സുതാര്യമാക്കാന്‍ മോദി സര്‍ക്കാര്‍ കര്‍ശനമായ ഭരണനിര്‍വ്വഹണ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ യാതൊരുവിധ ക്രമക്കേടുകളുമില്ലാതെ മൂന്ന് പ്രവേശന പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.