വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി; സമാജ്‌വാദി പാര്‍ട്ടിക്ക് ജയം

എല്‍സി തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി. ടീച്ചേഴ്‌സ് മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വി ബിജെപിക്ക് തിരിച്ചടിയായി. 

 

2020-ൽ സ്വതന്ത്രനായി മത്സരിച്ച പ്രമോദ് മിശ്ര 936 വോട്ടുകൾക്ക് മാത്രമാണ് അന്ന് ലാൽ ബിഹാരി യാദവിനോട് പരാജയപ്പെട്ടിരുന്നത്

ലഖ്‌നൗ: എല്‍സി തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ ബിജെപിക്ക് തിരിച്ചടി. ടീച്ചേഴ്‌സ് മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വി ബിജെപിക്ക് തിരിച്ചടിയായി.

വാരാണസി ടീച്ചേഴ്‌സ് മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ത്ഥി ലാല്‍ ബിഹാരി യാദവ് ആണ് വിജയിച്ചത്. ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ അശുതോഷ് സിന്‍ഹയും വിജയിച്ചു. പിന്നാലെ വിജയത്തില്‍ അഖിലേഷ് യാദവിനെ പ്രശംസിച്ച് ലാല്‍ ബിഹാരി യാദവ് രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാന്‍ എസ്പി ശക്തരാണെന്നും അഖിലേഷ് യാദവിനോടുള്ള ജനങ്ങളുടെ താല്‍പര്യമാണ് ഫലത്തില്‍ പ്രകടമായത് എന്നുമായിരുന്നു പ്രതികരണം.

2020-ൽ സ്വതന്ത്രനായി മത്സരിച്ച പ്രമോദ് മിശ്ര 936 വോട്ടുകൾക്ക് മാത്രമാണ് അന്ന് ലാൽ ബിഹാരി യാദവിനോട് പരാജയപ്പെട്ടിരുന്നത്. എന്നാൽ ഇക്കുറി ബിജെപി ചിഹ്നത്തിൽ സർവ്വ സന്നാഹങ്ങളോടെയും കളത്തിലിറങ്ങിയിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. വാരണാസി ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലും ബിജെപിയുടെ കേദാർ നാഥ് സിങ്ങിനെതിരെ എസ്പി സ്ഥാനാർത്ഥി അശുതോഷ് സിൻഹ വ്യക്തമായ ലീഡോടെ നിർണ്ണായക വിജയത്തിലേക്ക് കുതിക്കുകയാണ്. ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി വിജയം ഉറപ്പിച്ചു.