രാഹുല്‍ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച് ബിജെപി ; യാത്ര വിയറ്റ്‌നാമിലേക്ക്

രാഹുല്‍ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചിട്ടില്ല.

 

 'കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്‌നാമില്‍ ഒന്ന് കറങ്ങിവരാം' എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്

രാഹുല്‍ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച് ബിജെപി. ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്‌നാമിലേക്കുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ രാഹുല്‍ ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരന്‍ പകര്‍ത്തിയത്.

 'കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്‌നാമില്‍ ഒന്ന് കറങ്ങിവരാം' എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര. രാഹുല്‍ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചിട്ടില്ല.