ബിജെപിയുമായി സഖ്യത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ല : ഒമര്‍ അബ്ദുള്ള

 

ബിജെപിയുമായി സഖ്യത്തിന് നിലവില്‍ പദ്ധതികളൊന്നുമില്ലെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടിനോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിജെപിയുമായുള്ള ഒരു സഖ്യത്തെക്കുറിച്ചു തങ്ങള്‍ ആലോചിക്കുന്നത് പോലുമില്ലെന്നും അതിനുള്ള സാധ്യതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ ചിന്തകളും ബിജെപിയുടെ ചിന്തകളും ഒരുതരത്തിലും യോജിക്കുന്നില്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ജമ്മു കശ്മീര്‍ സംബന്ധിച്ച് സംസാരിക്കുകയാണെങ്കില്‍, ഞങ്ങളുടെ ചിന്തകള്‍ വളരെ വ്യത്യസ്തമാണെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ന് ജമ്മു കശ്മീര്‍ നിയമസഭയിലെ ആദ്യ ബജറ്റ് സമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു.

നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രശംസിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രധാന ക്ഷേമ സംരംഭങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സംഭാവനകളെ എടുത്തുകാണിച്ചു. അദ്ദേഹം ധനമന്ത്രിയായപ്പോള്‍ നമ്മുടെ രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നതാി ഒമര്‍ അബ്ദുള്ള ഓര്‍ത്തെടുത്തു.

ഇന്ന് നമ്മള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഇന്ന്, ലൈസന്‍സ് രാജ് നിര്‍ത്തലാക്കിയതിനാല്‍ സ്വകാര്യ മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം ഇന്ദിര ആവാസ് യോജന, എംജിഎന്‍ആര്‍ഇജിഎ സംരംഭങ്ങള്‍ ഏറ്റെടുത്തിരുന്നതായും ഒമര്‍ അബ്ദുള്ള പറഞ്ഞു.