ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു

മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് നിഷാദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
 

പട്‌ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് നിഷാദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയിൽ നിഷാദ് പറഞ്ഞു.

'ബഹുമാനപ്പെട്ട @JPNadda ജീ, @BJP4ഇന്ത്യ, വഞ്ചനയിൽ ഞെട്ടി, പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു', നിഷാദ് എക്‌സിൽ കുറിച്ചു. രാജിക്ക് മുമ്പ് തൻ്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് 'മോദി കാ പരിവാർ' ടാഗ് നീക്കം ചെയ്യുകയും ചെയ്തു.

2014 മുതൽ മുസാഫർപൂരിൽ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,09,988 വോട്ടുകൾക്ക് അജയ് നിഷാദിനോട് പരാജയപ്പെട്ട ഡോ രാജ്ഭൂഷൺ ചൗധരിക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയത്.